Newsperseconds.com

കോഴിക്കോട് ബീച്ചില്‍ കെപിസിസി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി; ശശി തരൂര്‍ പങ്കെടുക്കും

Capture

കോഴിക്കോട് ബീച്ചില്‍ കെപിസിസി നടത്തുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ പങ്കെടുക്കും. കഴിഞ്ഞ മാസം മുസ്ലീം ലീഗ് സംഘടിപ്പിച്ച ഫലസ്തീന്‍ അനുകൂല റാലിയില്‍ ഹമാസിനെ ‘ഭീകരവാദികള്‍’ എന്ന് പരാമര്‍ശിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ റാലിയില്‍ നിന്ന് വിട്ടുനിന്നാല്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടായേക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ, കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചിട്ടുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

നാളെ കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലിയില്‍ അരലക്ഷത്തിലേറെ പേര്‍ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. സിപിഎം ഉള്‍പ്പെടെ പലസ്തീന്‍ നിലപാടില്‍ നിരന്തര വിമര്‍ശനം കോണ്‍ഗ്രസിനെതിരെ ഉന്നയിക്കുമ്പോള്‍ രാഷ്ട്രീയ മറുപടിക്കുള്ള വേദികൂടിയാകും കടപ്പുറത്തെ കോണ്‍ഗ്രസ് റാലി. സമുദായ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്നും അവരുടെ പങ്കാളിത്തം ബുധനാഴ്ച മാത്രമേ സ്ഥിരീകരിക്കുവെന്നും സംഘാടകര്‍ അറിയിച്ചു.

Share this Article

Leave a Comment