മലപ്പുറം: നവകേരള സദസില്‍ സ്‌കൂള്‍ കുട്ടികളെ നിര്‍ബന്ധമായും പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടില്ലെന്ന് തിരൂരങ്ങാടി ഡിഇഒ. പഠനത്തിന്റെ ഭാഗമായാണ് കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് പറഞ്ഞതെന്നും സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളുടെ കീഴില്‍ കുട്ടികളെ കൊണ്ടുപോകാമെന്നുമാണ് പറഞ്ഞതെന്ന് ഡിഇഒ വിക്രമന്‍ വ്യക്തമാക്കി. അതിനു വേണ്ടി സ്‌കൂള്‍ ബസ് ഉപയോഗിക്കാമെന്നും പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
നവകേരള സദസ്സിലേക്ക് സ്‌കൂള്‍ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം നേരത്തെ വന്നിരുന്നു. എന്നാല്‍ അത് സദസ്സിന് ആളെ കൂട്ടാനാണെന്ന ആരോപണങ്ങളും വാര്‍ത്തക്ക് പിന്നാലെ വന്നിരുന്നു. തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാന്‍ പ്രധാനധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്. സ്‌കൂളിലെ അച്ചക്കമുള്ള കുട്ടികളെ തന്നെ കൊണ്ടു പോകണമെന്ന് പ്രത്യേകം നിര്‍ദേശമുണ്ടായിരുന്നു. ഓരോ സ്‌കൂളില്‍ നിന്നും 200 കുട്ടികള്‍ എങ്കിലും വേണമെന്നാണ് പറഞ്ഞിരുന്നത്.