Newsperseconds.com

വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഹമാസ് ബന്ദികളെ വിട്ടയച്ചു; നാല് ദിവസത്തിനുള്ളില്‍ കൂടുതല്‍ തടവുകാരെ മോചിപ്പിക്കും

Capture

ടെല്‍ അവീവ്: വെടിനിര്‍ത്തല്‍ കരാര്‍ അനുസരിച്ച് ഗാസയില്‍ ആഴ്ചകളോളം ബന്ദികളാക്കിയ 24 ബന്ദികളെ ഹമാസ് വെള്ളിയാഴ്ച മോചിപ്പിച്ചു. ഇസ്രായേല്‍ ആദ്യ ഘട്ടത്തില്‍ 39 ഫലസ്തീനികളെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ഇരുവശങ്ങള്‍ക്കും ആശ്വാസമായി. ഈജിപ്ത് ഇവരെ റെഡ്‌ക്രോസിന് കൈമാറി. റെഡ്‌ക്രോസ് അംഗങ്ങള്‍ ബന്ദികളെ റഫ അതിര്‍ത്തിയില്‍ വ്യോമമാര്‍ഗം എത്തിക്കും. തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം ഇവരെ ആശുപത്രിയിലേക്ക് മാറ്റും.

ഹമാസും ഇസ്രായേലും തമ്മിലുള്ള കരാറിന്റെ ഭാഗമായി ഗാസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. 13 ഇസ്രായേലി തടവുകാരെയും 10 തായ് പൗരന്മാരെയും ഒരു ഫിലിപ്പൈനിയേയുമാണ് ഗാസയില്‍ നിന്ന് മോചിപ്പിച്ചത്. 39 ഫലസ്തീന്‍ സ്ത്രീകളെയും ബാലതടവുകാരെയും ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചു. നാല് ദിവസത്തിനുള്ളില്‍ 50 ഇസ്രായേലി തടവുകാരെ ഹമാസ് മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇസ്രായേല്‍ 150 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കും. കരാര്‍ നീട്ടാന്‍ സാധ്യതയുണ്ട്.

സമാധാന കരാറില്‍ ഇല്ലാതിരുന്ന 12 തായ്ലന്‍ഡ് പൗരന്മാരെ കൂടി ഹമാസ് മോചിപ്പിച്ചു. താല്‍ക്കാലികമായി നിര്‍ത്തിയ ശേഷം യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു, എല്ലാ തടവുകാരെയും മോചിപ്പിക്കുക, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നിവയുള്‍പ്പെടെ ഇസ്രായേലിന്റെ എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തിയാകുന്നതുവരെ യുദ്ധം അവസാനിക്കില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു.

Share this Article

Leave a Comment