കണ്ണൂര്‍: ആവശ്യമായ സൗകര്യങ്ങളുണ്ടായിട്ടും കണ്ണൂരില്‍ കേന്ദ്ര സര്‍ക്കാര്‍ വിദേശ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനങ്ങള്‍ കുറവായത് കൊണ്ട് തന്നെ വിമാനടിക്കറ്റിന് കണ്ണൂരില്‍ നിരക്ക് കൂട്ടിയിരിക്കുകയാണ്. ഈ വിഷയത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് എം പിമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേ സമയം, കരിപ്പൂര്‍ വിമാനത്താവളത്തിനായി 14.5 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. 95 കോടി രൂപ ഭൂമി ഏറ്റെടുക്കാന്‍ ചെലവഴിച്ചു. ഒക്ടോബറില്‍ ഭൂമി കൈമാറി. പക്ഷേ റണ്‍വേ വികസനത്തിനായി ടെന്‍ണ്ടര്‍ നടപടി വൈകുന്നു. നടപടി വേഗത്തിലാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.