Newsperseconds.com

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

Untitled Design (31)

യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. സർക്കാർ തന്നെ കുടുക്കുകയാണെങ്കിൽ കുടുക്ക‌ട്ടെയെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷമുള്ള രാഹുലിന്റെ പ്രതികരണം. താൻ ഒരു നിയമപ്രതിരോധവുമില്ലാതെയാണ് ചോദ്യം ചെയ്യലിന് വന്നതെന്നും നാളെയും വിളിച്ചാൽ വരുമെന്നും പറ‍ഞ്ഞു. ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനാണ് വിളിപ്പിച്ചതെന്നും രാഹുൽ പ്രതികരിച്ചു.

ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഒരു തരത്തിലുളള നെഞ്ചു വേദനയും ഉണ്ടാകില്ലെന്നും അ​ദ്ദേഹം പറഞ്ഞു. എനിക്ക് അടൂരിൽ നിന്ന് സാക്ഷിയായി വരുമ്പോൾ വണ്ടിക്കൂലി പൊലീസ് നൽകണം. പൊതുഖജനാവിന് താൻ നഷ്ടമുണ്ടാക്കുന്നില്ല. പത്തനംതിട്ട ജില്ല വൈസ് പ്രസിഡൻ്റ് ഒളിവി ലാണോയെന്ന് അറിയില്ലെന്നും വിഷയത്തിൽ കെപിസിസി വിശദീകരണമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറ‍ഞ്ഞു.
കേസിൽ അറസ്റ്റിലായ മറ്റു പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടത്. കേസിൽ രണ്ട് പ്രധാനപ്പെട്ട പ്രതികളെ രാഹുലിന്റെ കാറിൽ നിന്നായിരുന്നു പിടികൂടിയത്. കേസിൽ നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഡിവെെസുകളിൽ നിന്നും വ്യാജ കാർഡ് സംബന്ധിച്ച രേഖകൾ കണ്ടെടുത്തുവെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

രാവിലെ പത്തു മണിക്ക് മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. കന്റോൺമെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

Share this Article

Leave a Comment