Newsperseconds.com

കുസാറ്റ് ഫെസ്റ്റ് അപകടം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു

Capture

കൊച്ചി: കുസാറ്റ് ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കോഴിക്കോട് അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു. ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് യോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ശനിയാഴ്ച രാത്രി 8:30 നാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേര്‍ന്നത്. ദുഃഖ സൂചകമായി നാളെ നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി.

അതേ സമയം കൊച്ചിയിലേക്ക് കൂടുതല്‍ ഡോക്ടര്‍ സംഘത്തെ അയച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജറി, ഓര്‍ത്തോപീഡിക്സ് വിഭാഗം ഡോക്ടര്‍മാരുടെ സംഘം എറണാകുളത്ത് ഉടന്‍ എത്തിച്ചേരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. മന്ത്രിമാരായ പി. രാജീവ്, ആര്‍. ബിന്ദു എന്നിവരാണ് കോഴിക്കോട്ടുനിന്നും കളമശ്ശേരിയിലേക്ക് പുറപ്പെട്ടത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും സ്ഥലം സന്ദര്‍ശിക്കാന്‍ പുറപ്പെട്ടിട്ടുണ്ട്.

Share this Article

Leave a Comment