Newsperseconds.com

കുസാറ്റ് അപകടം; മരിച്ച ആല്‍വിന്‍ ജോസഫ് കുസാറ്റിലെത്തിയത് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാന്‍; ഏക മകനെ നഷ്ടപ്പെട്ട നടുക്കം മാറാതെ കുടുംബം

Untitled 1

പാലക്കാട്: ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ച ആല്‍വിന്‍ ജോസഫ് കുസാറ്റിലെത്തിയത് സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കാന്‍. പാലക്കാട് മൂണ്ടൂര്‍ സ്വദേശിയാണ് ആല്‍വിന്‍. കുടുംബത്തിന്റെ ഏക അത്താണിയാണ്. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ ആണ് ആല്‍വിന്‍ ഫയര്‍ ആന്റ് സേഫ്റ്റി കോഴ്‌സ് പഠിച്ചത്. ആല്‍വിന്‍ പരീക്ഷ എഴുതിയത് കുസാറ്റിലാണ്. പരീക്ഷ പാസായതിനെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങാനാണ് ആല്‍വിന്‍ കൊച്ചിയിലെത്തിയത്. തുടര്‍ന്ന് ഗാനമേള കാണാന്‍ അവിടെ നില്‍ക്കുകയായിരുന്നു.

കൂലിപ്പണിക്കാരാണ് മാതാപിതാക്കള്‍. സഹോദരിയും ഭര്‍ത്താവും എത്തിയാണ് ആല്‍ബിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്റര്‍വ്യൂവിന് പോകുകയാണെന്നാണ് ആല്‍വിന്‍ പറഞ്ഞതെന്ന് അച്ഛന്‍ പറഞ്ഞു.

കുസാറ്റില്‍ ഗാനമേള കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ തിക്കിലും തിരക്കിലും പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളടക്കം നാല് പേര്‍ മരിച്ചു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. കുസാറ്റിലെ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ അതുല്‍ തമ്പി, സാറാ തോമസ്, ആന്‍ റുഫ്‌തോ എന്നിവരും പാലക്കാട് മുണ്ടൂര്‍ സ്വദേശി ആല്‍ബിന്‍ ജോസഫുമാണ് മരിച്ചത്.

Share this Article

Leave a Comment