Newsperseconds.com

ഓഡിറ്റോറിയങ്ങളിലെ പരിപാടികള്‍ക്കും പൊതുമാര്‍ഗനിര്‍ദ്ദേശത്തിന് സംസ്ഥാന സര്‍ക്കാര്‍ നീക്കം

Capture

കൊച്ചി: കുസാറ്റില്‍ ടെക്ക് ഫെസ്റ്റിനിടെ നാല് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഗുരുതര പിഴവ് സംഭവിച്ചതിനാല്‍ ഓഡിറ്റോറിയങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ പൊതുമാര്‍ഗനിര്‍ദ്ദേശത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസോ മറ്റു സന്നാഹങ്ങളോ ഇല്ലാത്തതിനാലാണ് ഗുരുതര വീഴ്ചയുണ്ടായതെന്ന് സര്‍വ്വകലാശാലയും സമ്മതിക്കുന്നു. എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥികളെ മാത്രമല്ല പുറത്തുള്ള ആളുകളെ കൂടി പരിപാടിയിലേക്ക് ക്ഷണിച്ചപ്പോള്‍ തന്നെ നിയന്ത്രണം ശക്തമാക്കേണ്ടിയിരുന്നു.

എന്നാല്‍ അടച്ചിട്ട ഗേറ്റ് കടന്നെത്തുന്ന വിദ്യര്‍ത്ഥികളുടെ ഒഴുക്ക് കൂടുതല്‍ ആയിരുന്നു. പുറത്തുള്ളവര്‍ ഇരുവശത്തെ കമ്പികള്‍ മറികടന്നും ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു. ഗേറ്റിന് പുറത്ത് പിന്‍വാങ്ങാതെ ആള്‍ക്കൂട്ടം. ഓഡിറ്റോറിയത്തിനുള്ളിലും ചിതറി ഓടാന്‍ പോലുമാകാതെ ബാരിക്കേഡുകള്‍ തട്ടി ആള്‍ക്കൂട്ടം പിന്നെയും ഞെക്കി ഞെരുങ്ങി നില്‍ക്കുകയായിരുന്നു. സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് സബ്കമ്മിറ്റി അപകടകാരണങ്ങളില്‍ അന്വേഷണം തുടങ്ങിയിരിക്കുകയാണ്. പൊതു മാര്‍ഗനിര്‍ദേശം പാലിക്കാത്തത് തന്നെയാണ് കുസാറ്റിലെ അപകടത്തിന്റെ വലിയ കാരണം.

Share this Article

Leave a Comment