കൊച്ചി: കുസാറ്റ് ടെക്ക് ഫെസ്റ്റ് ദുരന്തത്തില്‍ നാല് കുട്ടികള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പാളിനെ മാറ്റി. ഡോ. ദീപക് കുമാര്‍ സാഹുവിനെ ആണ് മാറ്റിയത്. കൂടാതെ ടെക് ഫെസ്റ്റിന്റെ നടത്തിപ്പ് ചുമതലയില്‍ വീഴ്ച വരുത്തിയ സര്‍വകലാശാല മൂന്നംഗ സിന്‍ഡിക്കേറ്റ് ഉപസമിതിയില്‍ നിന്നും പി.കെ.ബേബിയെയും മാറ്റി. കലാലയങ്ങളിലെ പരിപാടികളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച പറ്റി എന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. ശോഭ സൈറസിന് പകരം ചുമതല നല്‍കി.
കുസാറ്റ് ദുരന്തം; നടത്തിപ്പ് ചുമതലയില്‍ വീഴ്ച വരുത്തിയതിന് പ്രിന്‍സിപ്പാളിനെ മാറ്റി
- Related News
- Latest News