Newsperseconds.com

ആറ് വയസ്സുകാരിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു; പത്ത് ലക്ഷം ആവശ്യപ്പെട്ടുള്ള രണ്ടാമത്തെ ശബ്ദരേഖയെ കുറിച്ച് വ്യക്തതയില്ല

Untitled 1

കൊല്ലം: ആറ് വയസുകാരിയെ വിട്ടുകിട്ടാന്‍ അഞ്ചു ലക്ഷം ചോദിച്ച് വിളിച്ചത് പാരിപ്പള്ളി കിഴക്കനേലയിലെ ഒരു വ്യാപാരിയുടെ ഫോണില്‍ നിന്നെന്ന് പോലീസ് കണ്ടെത്തി.
കടയിലെത്തിയത് ഒരു പുരുഷനും സ്ത്രീയുമാണ്. തേങ്ങ, റസ്‌ക് ,ബിസ്‌ക്കറ്റ് മുതലായ സാധനങ്ങള്‍ വാങ്ങിക്കുന്നതിനിടെ വ്യാപാരിയുടെ ഫോണില്‍ നിന്നാണ് വിളിച്ചത്. സ്ത്രീ ധരിച്ചത് ചുരിദാറായിരുന്നു. ഏകദേശം 35 വയസ് തോന്നിക്കും കടയിലെത്തിയ സ്ത്രീക്ക്. ഷാള്‍ ഉപയോഗിച്ച് തല മറച്ചിരുന്നു. പുരുഷന് 45 വയസോളം പ്രായമുണ്ട്. കാക്കി പാന്റും വെള്ള കളര്‍ ഷര്‍ട്ടുമാണ് പുരുഷന്‍ ധരിച്ചത്. ഫോണുമായി കടയില്‍ നിന്ന് പുറത്തേക്ക് പോയി വിളിച്ച ശേഷം തിരികെ കൊണ്ടുവന്നു. ഓട്ടോറിക്ഷയിലാണ് ഇവര്‍ കടയിലെത്തിയത്. ഫോണ്‍ വീട്ടില്‍ മറന്നു വെച്ച് എന്ന് പറഞ്ഞാണ് ഫോണ്‍ വാങ്ങിച്ചത്.

അതേ സമയം രണ്ടാമത്തെ കോളില്‍ പത്ത് ലക്ഷം രൂപയാണ് സ്ത്രീ ആവശ്യപ്പെട്ടത്. നാളെ പത്ത് മണിക്ക് എത്തണമെന്നും ബോസ് പറഞ്ഞ സമയം അതാണെന്നുമാണ് പറയുന്നത്. കുട്ടി സുരക്ഷിതയാണെന്നും ആ ശബ്ദരേഖയില്‍ ഉണ്ട്. എന്നാല്‍ ഈ ശബ്ദരേഖയെ കുറിച്ച് കൂടുതല്‍ ആധികാരികത വന്നിട്ടില്ല. സമൂഹ്യമാധ്യമങ്ങളില്‍ കുട്ടിയെ കിട്ടിയെന്നും തെറ്റായി പ്രചാരിക്കുന്നുണ്ട്.

Share this Article

Leave a Comment