Newsperseconds.com

അബിഗേലിനെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറിലെ വ്യാജ നമ്പര്‍ മലപ്പുറം സ്വദേശിയുടെ കാറിന്റെ നമ്പര്‍

Capture

മലപ്പുറം: അബിഗേല്‍ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറിലെ വ്യാജ നമ്പര്‍ മലപ്പുറം സ്വദേശിയുടേത്. കാറിന്റെ വ്യാജനമ്പര്‍ പ്രചരിച്ചതോടെ യഥാര്‍ത്ഥ നമ്പര്‍ കാറിന്റെ ഉടമ എടവണ്ണ സ്വദേശി ബിമല്‍ സുരേഷിന് കാര്‍ പുറത്തിറക്കാനാവുന്നില്ല. സ്വന്തം കാര്‍ പുറത്തിറക്കാന്‍ കഴിയാത്ത വിഷമത്തിലാണ് മലപ്പുറം സ്വദേശി.

കാറിന്റെ നമ്പര്‍ എല്ലായിടത്തും പ്രചരിക്കപ്പെട്ടുവെന്നും കാര്‍ പുറത്തിറക്കിയാല്‍ ആളുകള്‍ എങ്ങനെ പ്രതികരിക്കും എന്നറിയില്ലെന്നും ബിമല്‍ സുരേഷ് പറഞ്ഞു. കുട്ടിയെ കാണാതായ ദിവസം രാത്രി പോലീസ് വന്നപ്പോളാണ് സംഭവം അറിഞ്ഞതെന്നും മഞ്ചേരി യൂസ്ഡ് കാര്‍ ഷോപ്പില്‍ നിന്നാണ് കാര്‍ വാങ്ങിയതെന്നും ബിമല്‍ വ്യക്തമാക്കി.

Share this Article

Leave a Comment