Newsperseconds.com

കൊല്ലത്ത് ഇസ്രയേല്‍ സ്വദേശിനിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി

Capture

കൊല്ലം: ഇസ്രയേല്‍ സ്വദേശിനിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. സ്വത്വാ എന്ന 36 കാരിയാണ് കൊല്ലപ്പെട്ടത്. കൊല്ലം മുഖത്തല കോടാലിമുക്കിലാണ് സംഭവം.

സ്വത്വായെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം പ്രതിയായ കൃഷ്ണചന്ദ്രന്‍ സ്വയം കത്തികൊണ്ട് ശരീരത്തില്‍ കുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇതേതുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കൃഷ്ണചന്ദ്രനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Article

Leave a Comment