Newsperseconds.com

നവകേരള സദസ് ഇന്ന് പാലക്കാട് ജില്ലയില്‍ പര്യടനം ആരംഭിക്കും; കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കാന്‍ സാധ്യത

Capture

പാലക്കാട്: മുഖ്യമന്ത്രി നയിക്കുന്ന നവകേരള സദസ് ഇന്ന് പാലക്കാട് ജില്ലയില്‍ പര്യടനം ആരംഭിക്കും. പ്രഭാതയോഗത്തിന് ശേഷം തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലാണ് ആദ്യ ദിവസം പര്യടനം നടത്തുക. ജില്ലയിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ തന്നെയാവും സദസ്സിലുയരുന്ന പ്രധാന വിഷയം.

കാസര്‍കോട് നിന്ന് ഇക്കഴിഞ്ഞ 18 ന് ആരംഭിച്ച യാത്ര കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിന് ശേഷമാണ് പാലക്കാട്ടേക്ക് എത്തുന്നത്. അതേ സമയം, സദസില്‍ കോണ്‍ഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. നവകേരള സദസ്സ് പാലക്കാട് ജില്ലയില്‍ ആദ്യം പര്യടനം നടത്തുന്നത് തൃത്താല മണ്ഡലത്തിലാണ്. തൂതയില്‍ ഇന്നലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയതിനെ തുടര്‍ന്ന് കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

Share this Article

Leave a Comment