കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചു. കുട്ടിയെ തട്ടികൊണ്ടു പോയ ദിവസം സംഘം സഞ്ചരിച്ച ഓട്ടോ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയില്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഡീസല്‍ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. കൂടാതെ ഓട്ടോയില്‍ സഞ്ചരിച്ചവരുടെ സിസിടിവി ദൃശ്യങ്ങളും കിട്ടിയിട്ടുണ്ട്. ഓട്ടോയുമായി ചുറ്റിപറ്റിയുള്ള ഒരുപാട് കാര്യങ്ങള്‍ പോലീസിന് ഇനിയും അറിയേണ്ടതുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍ കേസ്; തട്ടികൊണ്ടു പോയ ദിവസം സംഘം സഞ്ചരിച്ച ഓട്ടോ പോലീസ് കസ്റ്റഡിയില്‍
- Related News
- Latest News