Newsperseconds.com

‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’; ഇന്ന് ഡിസംബര്‍ 1, ലോക എയ്ഡ്‌സ് ദിനം

Capture

ഇന്ന് ഡിസംബര്‍ 1, ലോക എയ്ഡ്‌സ് ദിനം. ലോകമെമ്പാടും എല്ലാ വര്‍ഷവുംഎച്‌ഐവീ/എയിഡ്‌സ് മഹാമാരിക്കെതിരേയുള്ള ബോധവല്‍ക്കരണത്തിനായി 1988 മുതല്‍ നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബര്‍ ഒന്ന്. എച്ച്.ഐ.വി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ അത് കേരളത്തില്‍ 0.06 ആണ്.

എയിഡ്‌സ് പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തില്‍ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയിഡ്‌സ് പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങള്‍. എയിഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ അണിയുന്നത്. എയ്ഡ്സ് സംബന്ധമായ അസുഖം മൂലം ജീവന്‍ നഷ്ടപ്പെട്ടവരെയും ഈ ദിനം അനുസ്മരിക്കുന്നു. ലോകമെമ്പാടും രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും നിര്‍ണായകമായ പൊതുജനാരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് എച്ച്‌ഐവി എന്ന ഓര്‍മ്മപ്പെടുത്തലാണ് ലോക എയ്ഡ്‌സ് ദിനം.

എച്ച് ഐ വി ബാധിതര്‍ക്കുള്ള അവബോധത്തിന്റെയും പിന്തുണയുടെയും സാര്‍വത്രിക പ്രതീകമാണ് ചുവന്ന റിബണ്‍. 1991-ലാണ് ചുവന്ന റിബണിനെക്കുറിച്ചുള്ള ആശയം വന്നത്. ന്യൂയോര്‍ക്കിലെ ഈസ്റ്റ് വില്ലേജിലെ ഒരു ഗാലറിയില്‍ 12 കലാകാരന്മാര്‍ ഒരു പുതിയ എച്ച്‌ഐവി ബോധവല്‍ക്കരണ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തു. എച്ച്‌ഐവി ബാധിതരായ ആളുകളോട് അനുകമ്പയുടെ ഒരു ദൃശ്യാവിഷ്‌കാരം സൃഷ്ടിക്കാന്‍ കലാകാരന്മാര്‍ ആഗ്രഹിച്ചു.

ഗള്‍ഫ് യുദ്ധത്തില്‍ യുഎസ് സൈന്യത്തെ പിന്തുണയ്ക്കാന്‍ മരങ്ങളില്‍ കെട്ടിയ മഞ്ഞ റിബണുകളില്‍ നിന്നാണ് അവരുടെ പ്രചോദനം. നിര്‍മ്മിക്കാനും പകര്‍ത്താനും എളുപ്പമായതിനാല്‍ അവര്‍ ലൂപ്പ് ഡിസൈന്‍ തിരഞ്ഞെടുത്തു. അഭിനിവേശം, സ്‌നേഹം എന്നിവയെ പ്രതിനിധീകരിക്കുന്നതിനാല്‍ അവര്‍ ചുവപ്പ് നിറം തിരഞ്ഞെടുത്തു. അത് ധൈര്യമായി കാണപ്പെട്ടു.

മാരകമായ രോഗത്തെ തോല്‍പ്പിക്കാന്‍ ലോകത്തിന് ഒറ്റക്കെട്ടായി പോരാടാനാകും എന്നതാണ് ഈ ദിനത്തിന്റെ പ്രാധാന്യം. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030-ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. എന്നാല്‍ കേരളത്തില്‍ 2025 ല്‍ തന്നെ ഈ ലക്ഷ്യം കൈവരിക്കുന്നതിനായിട്ടുള്ള യജ്ഞം ആരംഭിച്ചു കഴിഞ്ഞു. അതിനു വേണ്ടി ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്. എയിഡ്‌സ് മരണങ്ങള്‍ ഇല്ലാത്ത, രോഗത്തിന്റെ പേരില്‍ വിവേചനങ്ങള്‍ ഇല്ലാത്ത, പുതിയ രോഗബാധിതര്‍ ഉണ്ടാവാത്ത, ഒരു നല്ല നാളെ യാഥാര്‍ത്യമാക്കുക എന്നതാണ് പൂജ്യത്തിലേക്ക് എന്നതിന്റെ ലക്ഷ്യം. ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തില്‍ നിലവിലുള്ള എട്ട് പൊതുജന ആരോഗ്യ യജ്ഞങ്ങളില്‍ ഒന്നാണ് എയിഡ്‌സ് ദിനാചരണം.

 

 

 

Share this Article

Leave a Comment