കൊല്ലം ഓയൂര്‍ തട്ടികൊണ്ടു പോകല്‍ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ സ്ഥിരീകരിച്ചു. കുട്ടിയെ ഉപേക്ഷിക്കാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ അത് തന്നെയാണ്. കല്ലുവാതുക്കലില്‍ നിന്നും പ്രതികള്‍ ഓട്ടോയില്‍ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങിയെന്ന് ഡ്രൈവര്‍ മൊഴി നല്കി. എന്നാല്‍ സംഭവം പോലീസില്‍ അറിയിക്കാതിരുന്നത് പേടിച്ചിട്ടാണെന്നാണ് അയാള്‍ പറയുന്നത്. ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഈ ഓട്ടോയില്‍ സഞ്ചരിച്ചവരുടെ ഉള്‍പ്പടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
കുളമടയിലെ പെട്രോള്‍ പമ്പില്‍നിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്.
ഓയൂര്‍ തട്ടികൊണ്ടു പോകല്‍ കേസ്; കസ്റ്റഡിയിലെടുത്തത് കുട്ടിയെ ഉപേക്ഷിക്കാന്‍ ഉപയോഗിച്ച ഓട്ടോയാണെന്ന് സ്ഥിരീകരിച്ച് പോലീസ്
- Related News
- Latest News