കൊച്ചി: നവകേരള സദസ്സിന് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് പണം ആവശ്യപ്പെടാനാവില്ലെന്ന് ഹൈക്കോടതി. ഫണ്ട് അനുവദിച്ച് ചെക്കില്‍ ഒപ്പിട്ട നഗരസഭാ സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്ത് പറവൂര്‍ നഗരസഭ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഫണ്ട് ആവശ്യപ്പെട്ട സര്‍ക്കാര്‍ നടപടിക്കെതിരെയാണ് ഹൈക്കോടതിയുടെ സ്റ്റേ.
മുഖ്യമന്ത്രിയും മന്ത്രിമാരും നയിക്കുന്ന നവകേരള സദസ്സ് ഇന്ന് പാലക്കാട് ജില്ലയിലാണ് പര്യടനം തുടരുന്നത്. കാസര്‍ഗോഡ് നിന്ന് ഇക്കഴിഞ്ഞ 18 ന് ആരംഭിച്ച യാത്ര കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിന് ശേഷമാണ് പാലക്കാട്ടേക്ക് എത്തുന്നത്.