കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പിടിയിലായ പത്മകുമാറിന്റെ ആദ്യമൊഴി പുറത്ത്. മകളുടെ നഴ്‌സിങ് പ്രവേശനത്തിനു കുട്ടിയുടെ അച്ഛനായ റെജിക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ പണം നല്‍കിയിട്ടും മകള്‍ക്ക് പ്രവേശനം ലഭിച്ചില്ല. കൃത്യത്തിന് പിന്നില്‍ റെജിയുമായുള്ള മുന്‍ വൈരാഗ്യമാണെന്നാണ് പത്മകുമാറിന്റെ ആദ്യമൊഴിയില്‍ പുറത്തു വരുന്നത്.
എന്നാല്‍ കുട്ടിയെ ഉപദ്രവിക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും പത്മകുമാര്‍ പറഞ്ഞു. കുട്ടിയുടെ കുടുംബത്തെ പേടിപ്പിക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. പോലീസ് പ്രാഥമിക സ്ഥിരീകരണങ്ങള്‍ നടത്തുന്നുണ്ട. മൊഴിയെടുപ്പ് ഇപ്പോഴും തുടരുകയാണ്.