കല്‍പ്പറ്റ: മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള സര്ജറിക്കെത്തി ചികിത്സയ്ക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം നാലുദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ വെച്ചാണ് പുല്‍പ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്റ്റെബിന് നാലുനാള്‍ മുമ്പ് മരിച്ചത്. മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള സര്‍ജറിക്കാണ് യുവാവ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം യുവാവ് മരിക്കുകയായിരുന്നു.
അനസ്തേഷ്യ നല്‍കിയതിലെ പിഴവെന്നാണ് കുടംബത്തിന്റെ ആരോപണം. എന്നാല്‍ ഹൃദയാഘാതമെന്നാണ് ആശുപത്രിയുടെ വിശദീകരണം. മരിച്ച ദിവസം പോസ്റ്റുമോര്‍ട്ടം നടത്താനോ പരാതിപ്പെടാനോ കുടുംബം തയ്യാറായിരുന്നില്ല. പിന്നീട് ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ കല്‍പ്പറ്റ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.