കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. അതിജീവിതയുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസിലെ എട്ടാം പ്രതിയായ ദിലീപ് അന്വേഷണത്തിന് ഉത്തരവിടരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
അന്വേഷണത്തിന് ഉത്തരവിടരുതെന്ന് കേസിലെ എട്ടാം പ്രതിയായ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദ്ദേശം. പൊലീസിന്റെയോ മറ്റ് ഏജന്‍സികളുടെയോ സഹായത്തില്‍ ജില്ലാ ജഡ്ജി വസ്തുതയെന്തെന്ന് അന്വേഷിക്കണമെന്നും ആരെങ്കിലും കുറ്റം ചെയ്‌തെന്നു കണ്ടെത്തിയാല്‍ ക്രിമിനല്‍ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നത്.