Newsperseconds.com

ഭര്‍ത്താവ് മരിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ ഭാര്യയും; കളമശേരി സ്ഫോടനത്തില്‍ ഒരു സ്ത്രീ കൂടി മരിച്ചു; മരണസംഖ്യ 8 ആയി

Capture

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇടുക്കി സ്വദേശി ലില്ലി ജോണ്‍ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ലില്ലി. ഇതോടെ യഹോവായ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം എട്ട് ആയി. ലില്ലിയുടെ ഭര്‍ത്താവായ എകെ ജോണ്‍ കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്.

ഒക്ടോബര്‍ 29 ന് രാവിലെ നടന്ന സ്‌ഫോടനത്തിന്റെ നടുക്കം ഇപ്പോഴും കൊച്ചി നഗരത്തില്‍ നിന്ന് വിട്ടുമാറിയിട്ടില്ല. ഒരു കുടുംബത്തിലെ അമ്മയും മക്കളും ഒന്നിച്ചാണ് സ്‌ഫോടനത്തില്‍ മരിച്ചത്. നീലീശ്വരത്തെ ലിബ്ന(ഏഴ്), അമ്മ സാലി, സഹോദരന്‍ പ്രവീണ്‍ മൂന്നു പേരും ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.

ലെയോണ പൗലോസ് (60), കളമശ്ശേരി സ്വദേശി മോളി ജോയ് (61), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് സംഭവത്തില്‍ ഇതുവരെ മരിച്ച മറ്റുള്ളവര്‍. കേസില്‍ അറസ്റ്റിലായ ഏക പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഉള്ളത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മാര്‍ട്ടിന്‍ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

Share this Article

Leave a Comment