Newsperseconds.com

ഷബ്‌നയുടെ ആത്മഹത്യ; ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; മരണത്തില്‍ കൂടുതല്‍ ദുരൂഹത

Untitled 1

കോഴിക്കോട്: ഭര്‍തൃവീട്ടുകാരുടെ നിരന്തരമര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഷബ്‌നയുടെ മരണത്തില്‍ കൂടുതല്‍ ദുരൂഹത. ഷബ്‌നയെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതാണെന്നും വീട്ടില്‍ ബന്ധുക്കളും അനിയന്മാരുമെല്ലാം ഉണ്ടായിട്ടും ആത്മഹത്യയില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും ഷബ്‌നയുടെ മകളുടെ മൊഴി.
ഉമ്മയെ രക്ഷിക്കണമെന്ന് മകള്‍ കരഞ്ഞു പറഞ്ഞിട്ടും ചാവുകയാണെങ്കില്‍ ചാവട്ടെ എന്നാണ് ഭര്‍തൃവീട്ടുകാര്‍ പറഞ്ഞതെന്നും കുട്ടി മൊഴി നല്‍കി. ഭര്‍തൃവീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മരണത്തില്‍ പങ്കുണ്ടെന്നും ഷബ്‌നക്ക് നീതി ലഭിക്കണമെന്നും ഷബ്‌നയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഷബ്‌നയുടെ മരണത്തിന് തൊട്ടുമുമ്പ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പോലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം, തങ്ങള്‍ക്ക് ജയില്‍ പേടിയില്ലെന്നും ഇതിനു മുമ്പും ഞങ്ങള്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും പല തവണകളായി ഭര്‍തൃവീട്ടുകാര്‍ വെല്ലുവിളിച്ചതായും ഷബ്‌നയുടെ വീട്ടുകാര്‍ പറഞ്ഞു.

Share this Article

Leave a Comment