Newsperseconds.com

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 28-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു

Capture

തിരുവനന്തപുരം: ഒരാഴ്ച നീണ്ടു നില്‍ക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ 28-മത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. ഇന്ന് വൈകുന്നേരം ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചുനടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

മികച്ച നടനും മികച്ച സഹനടനുമുള്ള മൂന്ന് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ നേടിയ നടന്‍ നാനാ പടേക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. മേളയുടെ ഭാഗമായ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കെനിയന്‍ സംവിധായിക വനൂരി കഹിയുവിന് സമ്മാനിച്ചു.

കാണികള്‍ കരഘോഷത്തോടെയാണ് മുഖ്യാതിഥിയായ ഹിന്ദി നടന്‍ നാനാ പടേക്കറെ വേദിയിലേക്ക് സ്വീകരിച്ചത്. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്
സ്വാഗതം പ്രസംഗം നടത്തി. പലസ്തീന്‍ സിനിമകള്‍ മേളയില്‍ ഉള്‍പ്പെടുത്തിയത് പലസ്തീന്‍ ജനതയോട് കേരളത്തിനുള്ള ഐക്യദാര്‍ഢ്യം വ്യക്തമാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share this Article

Leave a Comment