Newsperseconds.com

ഡോക്ടര്‍ ഷഹാനയുടെ മരണം; റുവൈസിന്റെ ബന്ധുക്കള്‍ ഒളിവില്‍; കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയിട്ട നിലയില്‍

Capture

തിരുവനന്തപുരം: സ്ത്രീധനപീഡനത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യപ്പെട്ട തിരുവനന്തപുരം മെഡിക്കല്‍ കേളേജിലെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ സുഹൃത്ത് ഡോ. റുവൈസിന്റെ അച്ഛനെ പോലീസ് അന്വേഷിക്കുന്നു. എന്നാല്‍ കരുനാഗപ്പള്ളിയിലെ വീട് അടച്ചിട്ട നിലയിലാണ്. സത്രീധനത്തിന് വേണ്ടി റുവൈസിന്റെ അച്ഛനാണ് കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് ഷഹാനയുടെ അമ്മ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ റുവൈസിന്റെ വീട്ടുകാര്‍ ഒളിവിലാണ് ഇപ്പോള്‍. പൊലീസ് ഇന്നലെ ബന്ധുക്കളുടെ വീട്ടിലുള്‍പ്പെടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. റുവൈസിന്റെ അച്ഛനെയും കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യും.

കല്യാണത്തിന്റെ തിയ്യതി വരെ ചര്‍ച്ച ചെയ്തതിനു ശേഷമാണ് റുവൈസും കുടുംബവും സ്ത്രീധനത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയത്. വിവാഹത്തിന് മുന്നോടിയായി റൂവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കള്‍ റുവൈസിന്റെ വീട്ടിലേക്കും പോയിരുന്നു. എന്നാല്‍ റുവൈസ് കല്യാണത്തില്‍ നിന്ന് പിന്മാറിയതോടെ ഷഹാന മാനസികായി തളരുകയായിരുന്നു. തുടര്‍ന്ന് ഷഹന ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് റുവൈസിന് സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഉടനെ തന്നെ ഷഹാനയെ വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്യുകയും ആ മെസേജ് റുവൈസ് ഡിലീറ്റ് ചെയ്യുകയും ചെയ്തുവെന്ന് റുവൈസ് പോലീസിനോട് പറഞ്ഞു. റുവൈസിന് പുറമെ അച്ഛനെയും ബന്ധുക്കളെയും കൂടി പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Share this Article

Leave a Comment