Newsperseconds.com

നവകേരള സദസിന്റെ ശോഭ കെടുത്താന്‍ പ്രതിപക്ഷം അക്രമത്തിലേക്ക് ഇറങ്ങുന്നു; മന്ത്രി പി രാജീവ്

Capture

നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ് പ്രതിഷേധം നടത്തിയത് സദസിന്റെ ശോഭ കെടുത്താനുള്ള ശ്രമമെന്ന് മന്ത്രി പി.രാജീവ്. സദസ് ബഹിഷ്‌കരണ ആസൂത്രണങ്ങള്‍ പരാജയപ്പെട്ടതോടെ പ്രതിപക്ഷം അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അക്രമത്തിനായി പരിശീലനം ലഭിച്ച സംഘത്തെ പ്രതിപക്ഷം നിയോഗിക്കുന്നുവെന്ന് പി.രാജീവ് പറഞ്ഞു.

നവകേരള സദസിന്റെ ശോഭ കെടുത്താനുള്ള നീക്കങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും എന്നാല്‍ അതൊന്നും ചിലവാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെഎസ് യു പ്വര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Share this Article

Leave a Comment