കൊച്ചി: അമ്മയും കാമുകനും ഹോട്ടല്‍ മുറിയില്‍ വെച്ച് കൊലപ്പെടുത്തിയ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ ശരീരം ഏറ്റെടുക്കാന്‍ ആരുമില്ല. ഒമ്പത് ദിവസമായിട്ട് കളമശ്ശേരി മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് കുഞ്ഞിന്റെ മൃതദേഹം. പ്രതികളായ അശ്വതിയെയും സുഹൃത്ത് ഷാനിഫിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡിസംബര്‍ രണ്ടിനാണ് ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ ലോഡ്ജ് മുറിയില്‍ വെച്ച് ക്രൂരമായി കൊന്നത്. കാല്‍മുട്ട് കൊണ്ട് തലക്കിടിച്ചാണ് കുഞ്ഞിനെ ഷാനിഫ് കൊന്നത്. മരണം ഉറപ്പു വരുത്താന്‍ കുഞ്ഞിനെ കടിച്ചു നോക്കുകയും ചെയ്‌തെന്ന് ഷാനിഫ് പോലീസിനോട് പറഞ്ഞിരുന്നു.
കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഇതു വരെയും ആരും എത്തിയിട്ടില്ല. കുറച്ചു ദിവസം കൂടി കാത്തിരുന്ന ശേഷം കുഞ്ഞിനെ പൊതു ശ്മശാനത്തില്‍ സംസ്‌കരിക്കുമെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.