Newsperseconds.com

ഷബ്‌നയുടെ ആത്മഹത്യ; ബന്ധുക്കളുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും; പോലീസിനെതിരെ പ്രതിഷേധം

Untitled 1

കോഴിക്കോട്: ഭര്‍തൃവീട്ടുകാരുടെ ക്രൂര പീഡനത്തിനരയായി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ഷബ്‌നയുടെ കേസില്‍ ബന്ധുക്കളുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. ഷബ്‌നയുടെ സഹോദരിയുടെ ഫോണും പോലീസ് പരിശോധിക്കും. വടകര ഡിവൈഎസ്പി ആര്‍ ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. എന്നാല്‍ ഷബ്‌നയുടെ ഭര്‍തൃ കുടുംബം സ്വാധീനം ചെലുത്തി കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്നാണ് ഷബ്‌നയുടെ കുടുംബത്തിന്‍െ പരാതി. ഹരിപ്രസാദിനെ അന്വേഷണ ചുമതലയില്‍ മാറ്റണമെന്നാണ് ഷബ്‌നയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.

ഷബ്‌നയുടെ ഭര്‍ത്താവായ ഹബീബിന്റെ അമ്മാവനടക്കമുള്ള ബന്ധുക്കള്‍ യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാല്‍ അമ്മാവന്‍ ഹനീഫയെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളിലും മര്‍ദ്ദിക്കുന്നത് വ്യക്തമായി കാണാം. എന്നിട്ടും പോലീസ് എന്തു കൊണ്ടാണ് ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാത്തതെന്നാണ് ഷബ്‌നയുടെ ബന്ധുക്കളുടെ ചോദ്യം.

Share this Article

Leave a Comment