Newsperseconds.com

ഐഎഫ്എഫ്‌കെ; 29 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ചിത്രം; പ്രേക്ഷക ഹൃദയം കീഴടക്കി മമ്മൂട്ടി ചിത്രം ‘വിധേയന്‍’

Capture

ചില കലാസൃഷ്ടികള്‍ അങ്ങനെയാണ്, പഴകും തോറും വീര്യം കൂടിവരും.. മാത്രമല്ല കാലം മാറുന്തോറും പുതിയ തലങ്ങളും അവ കൈവരികയും ചെയ്യും. 28-ാമത് രാജ്യന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം ‘വിധേയന്‍’ അതിനു വലിയൊരു ഉദാഹരണമാണ്. 29 വര്‍ഷങ്ങള്‍ക്കു മുന്‍പ് റിലീസ് ചെയ്ത ചിത്രം രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ വന്‍ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിസര്‍വേഷന്‍ തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പൂര്‍ത്തിയായിരുന്നു. ഭാസ്‌കര പട്ടേലര്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

പ്രദര്‍ശനം തുടങ്ങുന്നതിനും ഏറെ മുമ്പേ കൈരളി തിയേറ്ററിനു മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടിരുന്നു. സ്‌ക്രീനില്‍ തെളിഞ്ഞ ‘വിധേയന്‍’ എന്ന ടൈറ്റില്‍ കാണിച്ചപ്പോള്‍ തന്നെ തിയ്യറ്ററില്‍ ആര്‍പ്പുവിളിയും ആരവങ്ങളും ഉയര്‍ന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും വിധേയന്‍ തിയ്യറ്ററില്‍ പ്രേക്ഷകമനസ്സുകള്‍ കീഴടക്കിയിരിക്കുകയാണ്.

Share this Article

Leave a Comment