ശബരിമലയില്‍ തിരക്ക് നിയന്ത്രണ വിധേയമാക്കി പൊലീസും ദേവസ്വം ബോര്‍ഡും. സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ഇനി ആശ്വസിക്കാം. ഇന്നു രാവിലെ മുതല്‍ സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ എത്തി തുടങ്ങിയിട്ടുണ്ട്.
ഇന്ന് മുതല്‍ വിര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് പരിധി 80000 ആക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം സ്‌പോട്ട് ബുക്കിങ്ങ് അത്യാവശ്യത്തിന് മാത്രമേ അനുവദിക്കൂ. ഒരു മണിക്കൂറില്‍ ശരാശരി 3800 മുതല്‍ 4000 പേരെ പതിനെട്ടാം പടിയിലൂടെ കടത്തിവിടാനാണ് പൊലീസിന്റെ തീരുമാനം.
കൂടാതെ, തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കൂടുതല്‍ കാര്യക്ഷമമായി ഇടപെട്ടതോടെ ഗതാഗത കുരുക്കിനും ശമനമുണ്ടായി തുടങ്ങി.കൂടുതല്‍ ബസ് സര്‍വീസുകള്‍ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നുണ്ട്. ഇന്നു മുതല്‍ സന്നിധാനത്തെ തിരക്കിനനുസരിച്ച് മാത്രമേ പമ്പയില്‍ നിന്ന് മല ചവിട്ടാന്‍ ഭക്തരെ അനുവദിക്കൂ. കഴിഞ്ഞ ദിവസം ഈ രീതി പ്രാവര്‍ത്തികമാക്കിയെങ്കിലും പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ഭക്തര്‍ എത്താന്‍ ആറ് മണിക്കൂറിലധികം എടുക്കുന്നുണ്ട്.