സംസ്ഥാനത്തെ ഒരു ക്യാമ്പസിലും ഗവർണർ കാലുകുത്താൻ അനുവദിക്കില്ലെന്ന എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ മാസം 16 ന് കോഴിക്കോടെത്തുന്ന ഗവർണർ താമസിക്കുന്നത് സർവ്വകലാശാല ഗസ്റ്റ് ഹൗസിലാണെന്ന് അറിയിച്ചു. നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു തീരുമാനം. എസ്എഫ്ഐ പ്രഖ്യാപനം വന്നതോടെ ഗവർണർ തീരുമാനം മാറ്റുകയായിരുന്നു.
ഈ മാസം 16ന് കോഴിക്കോട് എത്തുന്ന ഗവർണർ18 വരെ ഉണ്ടാകും. കാറിന് മുന്നിലേക്ക് എസ്എഫ്ഐക്കാർ ചാടിയാൽ താൻ ഇറങ്ങിവരുമെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു.
കേരളത്തിലെ ഒരു ക്യാമ്പസിലും ഗവർണർ കയറില്ലെന്നും അദ്ദേഹത്തെ തടയുമെന്നുമായിരുന്നു എസ്എഫ്ഐയുടെ പ്രസ്താവന. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയും വ്യക്തമാക്കിയിരുന്നു. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. സമരമാകെ മോശമാണെന്ന് വരുത്തിതീർക്കാനാണഅ ഗവർണർ ശ്രമിക്കുന്നതെന്നും. അക്രമ സംഭവം ഒന്നും നടന്നിട്ടില്ലെന്നും ആർഷോ പറഞ്ഞു.
പാളയത്ത് ഗവര്‍ണറുടെ വാഹനം ആക്രമിച്ചില്ല. വാഹനത്തിന് മുന്നിൽ ചാടുക എന്ന സമരം ഉണ്ടാകില്ല. വാഹനത്തെ സ്പർശിക്കാതെയുള്ള ജാഗ്രത എസ്എഫ്ഐ പ്രവര്‍ത്തകര്‍ പുലർത്തുമെന്നും, ഗവര്‍ണറുടെ യാത്രാ റൂട്ട് പൊലീസ് ചോര്‍ത്തി നല്‍കിയെന്ന വിമർശനത്തിൽ, ഞങ്ങൾക്കാരും വിവരം ചോർത്തി നൽകണ്ട ആവശ്യമില്ലെന്നായിരുന്നു ആര്‍ഷോയുടെ മറുപടി.