കാലിക്കറ്റ് സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ പട്ടികയ്ക്ക് പുറത്തുനിന്ന് നിയമിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിജു ഏബ്രഹാം അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഹര്‍ജിയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണർ ഇന്ന് വിശദീകരണം നല്‍കിയേക്കും.
മാധ്യമ പ്രവര്‍ത്തകരുടെ മണ്ഡലത്തില്‍ നിന്ന് സര്‍വകലാശാല നല്‍കിയ പട്ടികയില്‍ ഉണ്ടായിരുന്ന പിവി കുട്ടന്‍, വ്യവസായ മണ്ഡലത്തില്‍ നിന്ന് പട്ടികയില്‍ ഉണ്ടായിരുന്ന ദാമോദരന്‍ അവണൂര്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. സര്‍വകലാശാല നല്‍കിയ പട്ടിക മറികടന്ന് പുറത്ത് നിന്നുള്ളവരെ തിരുകി കയറ്റി എന്നാണ് ഹര്‍ജിയിലെ ആരോപണം. ഈ സാഹചര്യത്തില്‍ സെനറ്റ് അംഗങ്ങളുടെ നിയമനവും തുടര്‍ നടപടികളും റദ്ദാക്കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.