Newsperseconds.com

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസ്; രണ്ടുപേരെ മാപ്പുസാക്ഷികളാക്കി ഇ ഡി

Untitled Design (85)

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ രണ്ടുപേരെ മാപ്പുസാക്ഷികളാക്കി ഇഡി ( എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്). കേസിലെ 33 ഉം 34 ഉം പ്രതികളായ ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാറും, മുൻ മാനേജർ ബിജു കരീമുമാണ് മാപ്പുസാക്ഷികൾ. സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്ന് പ്രതികൾ കോടതിയിൽ സത്യവാങ്മൂലം നൽകി ഇരുവരും കോടതിയിൽ ഹാജരായി. കേസ് ഈ മാസം 21 ലേക്ക് മാറ്റി.

കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാങ്ക് ക്രമക്കേടിലെ സിപിഐഎം ഇടപെടലിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്നവരാണ് മാപ്പുസാക്ഷികൾ എന്നാണ് ഇ ഡി വിലയിരുത്തല്‍.

സി.പി.എം കൗൺസിലർ അരവിന്ദാക്ഷന്‍റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഇ ഡി എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ പറഞ്ഞു. കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎം അക്കൗണ്ടിലുമെത്തിയിട്ടുണ്ടെന്നും ബാങ്കിലെ ഭരണസമിതി മാത്രമല്ല പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദികളാണെന്നും ഇ ഡി കോടതിയില്‍ പറ‍ഞ്ഞു. അനധികൃത വായ്പകൾക്കായി അരവിന്ദാക്ഷൻ ഭരണ സമിതിയെ ഭീഷണിപ്പെടുത്തിയെന്നും കോടതിയെ അറിയിച്ചു. അരവിന്ദാക്ഷന്‍റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.

Share this Article

Leave a Comment