തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ആശങ്ക ഉയരുന്നു.
ഉയര്‍ന്നുവരുന്ന ഉപവിഭാഗമായ JN.1 മായി ബന്ധപ്പെട്ട കേസുകളുടെ വര്‍ദ്ധനവിന് ഇടയില്‍ പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. സാധ്യമായ ഏത് വെല്ലുവിളികളെയും നേരിടാന്‍ സംസ്ഥാനത്തിന്റെ ആരോഗ്യസംരക്ഷണ സംവിധാനം സജ്ജമാണെന്നും ഉറപ്പുനല്‍കി.
അതേ സമയം, ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്‍മാരും നഴ്സുമാരുമില്ലാത്തത് രോഗികള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് തടസമാകുന്നുണ്ട്.
കൊവിഡ് കേസുകളും പകര്‍ച്ചപനി അടക്കമുളള രോഗങ്ങളുമായി കൂടുതലാളുകള്‍ എത്തുന്ന സാഹചര്യത്തില്‍ പ്രശ്നം സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കണമെന്ന ആവശ്യമാണ് സംഘടന ആവര്‍ത്തിക്കുന്നത്.