പത്തനംതിട്ട: ശബരിമലയില്‍ മരക്കൂട്ടത്ത് വെച്ച് വനംവകുപ്പ് ജീവനക്കാരനെ പാമ്പ് കടിച്ചു. തെന്മല റെയിഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരനായ സഞ്ജിത്തിനെയാണ് പാമ്പ് കടിച്ചത്.
പമ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം കുമ്മിള്‍ സ്വദേശിയാണ് സഞ്ജിത്ത്. യുവാവ് ഇപ്പോള്‍ ചികിത്സയിലാണ്.