Newsperseconds.com

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടറെയും നഴ്സിനെയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

Untitled Design (79)

പ്രസവ ശസ്ത്രക്രിയയ്ക്കിടെ പന്തീരങ്കാവ് സ്വദേശി കെ.കെ.ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഡോക്ടറെയും നഴ്സിനെയും പ്രോസിക്യൂട്ട് ചെയ്യാൻ ആരോ​ഗ്യ വകുപ്പിന്റെ അനുമതി. 2 ഡോക്ടർമാരെയും 2 നഴ്സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് അനുമതി നൽകിയിരിക്കുന്നത്. കുറ്റപത്രം ചൊവ്വാഴ്ച കുന്ദമംഗലം കോടതിയിൽ സമർപ്പിക്കും.

മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സി.കെ രമേശൻ, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ എം ഷഹന, മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സുമാരായ എം രഹന, കെ.ജി മഞ്ജു എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് അനുമതി. 2017 നവംബർ 30 നാണ് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹർഷിന കഴിഞ്ഞ മാർച്ച് 1ന് ആണ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയത്.

 

Share this Article

Leave a Comment