Newsperseconds.com

ഗവര്‍ണറുടെ ചായസല്‍ക്കാരം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

Capture

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിന് പിന്നാലെ ഗവര്‍ണറുടെ ചായസല്‍ക്കാരം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ന് സത്യപ്രതിജ്ഞ ചടങ്ങില്‍ വെച്ചാണ് മുഖ്യമന്ത്രിയും ഗവര്‍ണറും ഒന്നിച്ചു കാണുന്നത്. പുതുതായി സത്യപ്രതിജ്ഞ ചെയ്ത കെബി ഗണേഷ്‌കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും മാത്രമാണ് മന്ത്രിസഭയില്‍നിന്ന് ചായ സത്കാരത്തില്‍ പങ്കെടുത്തത്.

ഒരേ വേദി പങ്കിട്ടിട്ടും മുഖ്യമന്ത്രിയും ഗവര്‍ണറും മുഖത്ത് നോക്കിയില്ല. അതേസമയം, പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ്
പുറത്തു വരുന്ന വിവരം. തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവനും രജിസ്‌ട്രേഷന്‍ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും നല്‍കിയേക്കുമെന്നുമാണ് സൂചന. ഇതു സംബന്ധിച്ച് ഉടനെ തന്നെ അന്തിമ തീരുമാനമുണ്ടാകും.

Share this Article

Leave a Comment