Newsperseconds.com

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആന വെട്ടിക്കാട് ചന്ദ്രശേഖൻ ചരിഞ്ഞു

Untitled Design (46)

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആന വെട്ടിക്കാട് ചന്ദ്രശേഖൻ(57) ചരിഞ്ഞു. കഴി‍ഞ്ഞ ദിവസം ചെങ്ങന്നൂരിൽ ക്ഷേത്രോത്സവത്തിന് എത്തിച്ച ആന അവശനിലയിൽ കിടപ്പിലായിരുന്നു. ചികിത്സ നൽകുന്നതിനിട​യിൽ ഇന്ന് വൈകുന്നേരം നാലരയോടെയാണ് ആന ചരിഞ്ഞത്.

അതേസമയം, ആരോഗ്യപ്രശ്നങ്ങളുള്ള ആനയെ വിശ്രമം നൽകാതെ ഉത്സവത്തിന് കൊണ്ടുവന്നുവെന്നു ആക്ഷേപ ഉയരുന്നുണ്ട്. ദേവസ്വം ബോർഡിന്റെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നിരിക്കുകയാണ്.

Share this Article

Leave a Comment