Newsperseconds.com

മാവോയിസ്റ്റ് കവിതയുടെ മരണം; പോസറ്റര്‍ ഒട്ടിച്ചത് കബനിദളം കമാന്റര്‍ സിപി മൊയ്തീനും സംഘവും

Capture

കണ്ണൂര്‍: തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട
മാവോയിസ്റ്റ് കവിതയുടെ മരണം പോസറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത് കബനിദളം കമാന്റര്‍ സിപി മൊയ്തീനും സംഘവുമാണെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ വയനാട് തിരുനെല്ലിയിലാണ് പോസറ്ററുകള്‍ പതിപ്പിച്ചതും ചോര കൊണ്ട് പകരം വീട്ടുമെന്നും എഴുതിയതും.

സിപി മൊയ്തീന്റെ സംഘത്തില്‍ ആറു പേരാണുള്ളത്. തലപ്പുഴ, പേര്യ മേഖലകളില്‍ ഇടവേളകളില്ലാതെ സിപി മൊയ്തീന്റെ നേതൃത്വത്തില്‍ സായുധ സംഘം എത്താറുണ്ടായിരുന്നു. അയ്യന്‍കുന്നിലെ ഏറ്റുമുട്ടലിന് ശേഷം ആദ്യമായാണ് സിപി മൊയ്തീന്‍ ജനവാസ മേഖലയില്‍ എത്തിയത്. കവിതയുടെ കൊലപാതകത്തില്‍ പകരം വീട്ടുമെന്നാണ് മാവോയിസ്റ്റുകള്‍ അറിയിച്ചത്. മാവോയിസ്റ്റുകള്‍ കണ്ണൂരിലോ, വയനാട്ടിലോ തിരിച്ചടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

Share this Article

Leave a Comment