കൊച്ചി: കളമശ്ശേരി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം. വെളി ഗ്രൗണ്ടില്‍ പാപ്പാഞ്ഞിയെ കത്തിക്കുന്നത് തടഞ്ഞുകൊണ്ട് ആര്‍ഡിഒയുടെ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഉത്തരവിനോട് അനുസരിക്കില്ല എന്ന കടുംപിടിത്തത്തിലാണ് സംഘാടകര്‍. കൂടുതല്‍ ആളുകള്‍ എത്തുന്ന സാഹചര്യത്തില്‍ കൂടുതല്‍ പോലീസിനെയും വിന്യസിക്കും.
അതേ സമയം, കാര്‍ണിവലിന് അനിയന്ത്രിതമായി ആളുകള്‍ എത്തുന്നത് നിയന്ത്രിക്കുമെന്ന് കൊച്ചി കോര്‍പ്പറേഷനും പൊലീസും അറിയിച്ചു. നാല് മണിക്ക് ശേഷം വാഹനങ്ങള്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് കടത്തി വിടില്ല. ബസ് സര്‍വ്വീസ് ഉണ്ടായിരിക്കും. പരേഡ് ഗ്രൗണ്ടിനു രണ്ട് കിലോമീറ്റര്‍ അപ്പുറം 23 ഇടങ്ങളിലാണ് വാഹന പാര്‍ക്കിംഗ് അനുവദിക്കുക. കൂടാതെ, 10 എസിപിമാരുടെയും 25 സിഐമാരുടെയും നേതൃത്വത്തില്‍ 1000 പൊലീസുകാരെയാകും ഫോര്‍ട്ട് കൊച്ചിയില്‍ വിന്യസിക്കുക. അടിയന്തര ഘട്ടത്തില്‍ ആംബുലന്‍സ് കടന്നുപോകാന്‍ പ്രത്യേക വഴി സജ്ജമാക്കും.