തിരുവനന്തപുരം തിരുവല്ലത്തെ ഷഹാനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവായ നൗഫലിനെതിരെ ഗാര്‍ഹിക പീഡന വകുപ്പുകള്‍ ചുമത്തി പൊലീസ്. നൗഫല്‍ ഉപയോഗിച്ചിരുന്ന ഫോണും കാറും അന്വേഷണ സംഘം പിടിച്ചെടുത്തു.
വാറുവിള പുത്തന്‍വീട് ഷഹാന മന്‍സിലില്‍ ഷഹാന ഷാജി(23)യുടെ മരണത്തിലാണ് ഭര്‍ത്താവിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. ഷഹാനയുടെ മരണത്തിന് പിന്നാലെ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതിയുടെ ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. ഷഹാനയെ ഭര്‍തൃമാതാവും ദേഹോപദ്രവും ഏല്‍പ്പിച്ചിരുന്നതായാണ് യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പറയുന്നത്. ഷഹാനയുടെ മുഖത്ത് പരുക്കുകള്‍ പറ്റയതിന്റെ ചിത്രങ്ങളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
മൂന്ന് വര്‍ഷം മുന്‍പായിരുന്നു ഷഹാനയുടെയും നൗഫലിന്റെയും വിവാഹം. ഇവര്‍ക്ക് ഒന്നര വയസുള്ള കുഞ്ഞുണ്ട്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷഹാന കഴിഞ്ഞ മൂന്ന് മാസത്തോളമായി സ്വന്തം വീട്ടിലായിരുന്നു താമസം. ഇതിനിടെ നൗഫൽ കുഞ്ഞിനെ വീട്ടിൽ വന്ന് എടുത്തുകൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മനോവിഷമത്തിലായ ഷഹാന തൂങ്ങിമരിക്കുകയായിരുന്നു.