Newsperseconds.com

മൈലപ്രയിലെ കച്ചവടക്കാരന്റെ കൊലപാതകം; പ്രതികളെന്ന് സംശയിക്കുന്ന 3 പേര്‍ പൊലീസ് കസ്റ്റഡിയില്‍; അന്വേഷണം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്

Untitled Design (75)

പത്തനംതിട്ട: പത്തനംതിട്ടയില്‍ വയോധികനെ കൊലപ്പെടുത്തി സ്വര്‍ണവും പണവും അടിച്ചുമാറ്റിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന 3 പേര്‍ പൊലീസ് കസ്റ്റഡിയില്‍. കൈയും കാലും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ 73 വയസ്സുകാരനായ ജോര്‍ജ് ഉണ്ണുണ്ണിയെ കടക്കുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

പ്രതികള്‍ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ഉപയോഗിച്ച പുതിയ കൈലി മുണ്ടുകളും ഷര്‍ട്ടും പൊലീസ് കണ്ടെടുത്തിരുന്നു. ഇവ വാങ്ങിച്ച കടയുമായി ബന്ധപ്പെട്ടും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
ജോര്‍ജ് ഉണ്ണുണ്ണിയുടെ കഴുത്തില്‍ കിടന്ന ഒന്‍പത് പവന്റെ മാലയും പ്രതികള്‍ എടുത്തിട്ടുണ്ട്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ ലക്ഷണങ്ങളായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്.

Share this Article

Leave a Comment