Newsperseconds.com

കണ്ടെയ്‌നറില്ല; ശബരിമലയില്‍ അരവണ വിതരണത്തില്‍ പ്രതിസന്ധി; ഒരാള്‍ക്ക് അഞ്ച് ടിന്‍ അരവണ മാത്രം

Capture

ശബരിമലയില്‍ കണ്ടെയ്‌നര്‍ ക്ഷാമം കാരണം അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. ഒരാള്‍ക്ക് അഞ്ച് ടിന്‍ അരവണ മാത്രമാണ് കൊടുക്കുന്നത്. എന്നാല്‍ ഇന്ന് കൂടുതല്‍ ടിന്നുകള്‍ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

അരവണ നല്‍കുന്ന ടിന്നുകള്‍ക്കായി രണ്ട് കമ്പനികളാണ് കരാര്‍ ഏറ്റെടുത്തിരുന്നത്. അതില്‍ ഒരു കമ്പനി വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് അരവണ കൊടുക്കുന്നതില്‍ പ്രതിസന്ധി നേരിട്ടത്. മകരവിളക്ക് തീര്‍ത്ഥാടനം മുന്നില്‍ക്കണ്ട് പ്രശ്‌നപരിഹാരത്തിനായി രണ്ട് കമ്പനികള്‍ക്ക് കൂടി കരാര്‍ നല്‍കിയിട്ടുണ്ട്. ഇതോടെ പ്രശ്‌നത്തിനു പരിഹാരമാകും. ദിവസവും ശരാശരി 3 ലക്ഷം ടിന്‍ അരവണയാണ് ശബരിമലയില്‍ വിറ്റു പോകുന്നത്.

Share this Article

Leave a Comment