തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഭാഗമായി നടന്ന കലാപരിപാടികള്‍ക്ക് മാത്രം ചിലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപ. കേരളീയം തീര്‍ന്ന് രണ്ട് മാസം പിന്നിട്ടിട്ടും സ്പോണ്‍സര്‍മാരുടെ വിശദാംശങ്ങള്‍ ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഏഴ് കലാപരിപാടികള്‍ക്ക് മാത്രമുള്ള ചെലവാണിത്.
കേരളീയം പരിപാടിയില്‍ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു.
കേരളത്തിന്റെ വികസന നേട്ടങ്ങള്‍ ലോക ശ്രദ്ധയിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ കേരളീയം പരിപാടി സംഘടിപ്പിച്ചത്. ആദ്യ ദിനത്തില്‍ നടന്ന ശോഭനയുടെ നൃത്തത്തിനു വേണ്ടി മാത്രം എട്ട് ലക്ഷം രൂപയാണ് നല്‍കിയത്.
പരിപാടികള്‍ക്കുള്ള പരമാവധി തുകയും സ്പോണ്‍സര്‍മാരെ കണ്ടെത്തി സംഘടിപ്പിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. കേരളീയത്തിന്റെ സമഗ്ര റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം എന്ന് പറഞ്ഞ സര്‍ക്കാര്‍ പരിപാടി കഴിഞ്ഞ് രണ്ട് മാസമായിട്ടും ഇതുവരെ പുറത്തു വിട്ടിട്ടില്ല.