തൃശൂര്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചിത്രങ്ങള്‍ പങ്കു വെച്ച് നടന് സുരേഷ് ഗോപി. തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സുരേഷ്ഗോപിയും കുടുംബവും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിര്‍ക്കൊപ്പമാണ് അദ്ദേഹം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.
തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തിയത്. റോഡ് ഷോയില്‍ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം പരിപാടില്‍ സംസാരിച്ചത്. റോഡ് ഷോയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്, സുരേഷ് ഗോപി എന്നിവര്‍ പങ്കെടുത്തിരുന്നു.