Newsperseconds.com

പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല

Untitled Design (80)

പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധമല്ലെന്ന് കണ്ണൂർ സർവകലാശാല. സുപ്രിം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർവകലാശാല ഇക്കാര്യം വ്യക്തമാക്കിയത്. യുജിസി മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നും അസോ. പ്രൊഫസർ നിയമനം ചട്ടങ്ങൾ പ്രകാരമാണ് നടന്നതെന്ന് സർവകലാശാല വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ യുജിസി സമർപ്പിച്ച ഹർജിയിലാണ് സർവകലാശാല ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. തിങ്കളാഴ്ച്ചയാണ് കേസ് സുപ്രിംകോടതി വീണ്ടും പരിഗണിക്കുക.

അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യുജിസി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്നാണ് സർവകലാശാല രജിസ്ട്രാർ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എഫ്ഡിപി പ്രകാരമുള്ള ഗവേഷണ കാലയളവ് അധ്യാപക പരിചയത്തിൽ കണക്കാക്കാമെന്നും. സ്റ്റുഡൻറ് ഡീനായി പ്രവർത്തിച്ച കാലയളവും യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും കണ്ണൂർ സർവകലാശാല പറയുന്നു. മാത്രമല്ല, യുജിസിയുടെ മാറുന്ന ചട്ടങ്ങൾക്ക് മുൻകാല പ്രാബല്യം നൽകാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Share this Article

Leave a Comment