Newsperseconds.com

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് സമാപനം; 901 പോയിൻ്റുമായി കോഴിക്കോട് മുന്നിൽ

Untitled Design (1)

സംസ്ഥാന കലോത്സവം കലാശ പോരാട്ടം. ചാമ്പ്യൻ സ്ഥാനത്തേക്ക് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 901 പോയിൻ്റുമായി നിലവിൽ കോഴിക്കോടാണ് മുന്നിൽ. 897 പോയിൻ്റുമായി കണ്ണൂർ രണ്ടാമതുണ്ട്. 893 പോയിന്റുമായി മൂന്നാം സ്ഥാനത്ത് പാലക്കാടുമാണ്. 860 പോയിൻ്റുമായി ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്. കഴിഞ്ഞ തവണ കിരീടം ചൂടിയത് കോഴിക്കോട് ആയിരുന്നു.

സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും. 10 വേദികളിൽ ആയി 10 ഇനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. രാവിലെ 9.30ന് ആരംഭിക്കുന്ന മത്സരങ്ങൾ ഉച്ചയോടെ അവസാനിക്കും. വൈകിട്ട് 4.30 ന് ആണ് സമാപന സമ്മേളനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആകും

Share this Article

Leave a Comment