Newsperseconds.com

ശബരിമലയില്‍ അനിയന്ത്രിത തിരക്ക്; സന്നിധാനത്തെ കൈവരി തകര്‍ന്നു; അപകടത്തില്‍ ആര്‍ക്കും പരിക്കില്ല

Capture

സന്നിധാനം: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് തുടരുന്നു. സന്നിധാനത്തെ തിരക്ക് മൂലം കൈവരി തകര്‍ന്നു. ഫ്‌ലൈ ഓവറില്‍ നിന്നും ശ്രീകോവിന് മുന്‍പിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കൈവരിയാണ് തകര്‍ന്നത്. നേരത്തെ തന്നെ കൈവരിക്ക് ഉറപ്പ് കുറവായിരുന്നു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

തിരക്ക് കൂടുതലാകുമ്പോള്‍ കൈവരി പിടിച്ചാണ് തീര്‍ത്ഥാടകര്‍ കയറുന്നത്. തിരക്കിനിടയില്‍ വീണു പോയാല്‍ എണീക്കാന്‍ പോലും പറ്റാത്ത രീതിയിലുള്ള ഭക്തകൂട്ടമാണ് സന്നിധാനത്തുള്ളത്. കൈവരിക്ക് ഉറപ്പ് കുറവായത് കൊണ്ടും കൂടുതല്‍ ബലം കൊടുത്തത് കൊണ്ടുമാണ് പൊട്ടിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പോലീസ് കൂടുതല്‍ സുരക്ഷ സന്നിധാനത്ത് ഉറപ്പു വരുത്തുന്നുണ്ട്.

 

Share this Article

Leave a Comment