Newsperseconds.com

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; ഈ മാസം 22വരെ റിമാൻഡിൽ വിട്ടു

Untitled Design (10)

യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. ഈ മാസം 22വരെ റിമാൻഡിൽ വിട്ടു. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (3) ആണ് ജാമ്യാപേക്ഷ തള്ളിയത്. വൈദ്യ പരിശോധനയിൽ രാ​ഹുലിന് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്ന് റിപ്പോർട്ട് വന്നതോടെയാണ് ജാമ്യാപേക്ഷ തള്ളിയത്.

സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തിൽ നാലാം പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് രാവിലെയാണ് അടൂരിലെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊതുമുതല്‍ നശിപ്പിച്ചു, കലപാഹ്വാനം നടത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്.‌ ‌

അതേ സമടയം രാഹുലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാന വ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു പ്രതിഷേധം കണക്കിലെടുത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

രാഹുലിന് ജാമ്യം നൽകരുതെന്ന് കോടതിയിൽ പൊലീസ് പറഞ്ഞു. സമരത്തിനിടെ സ്ത്രീകളെ മുന്നിൽ നിർത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് ജാമ്യാപേക്ഷ എതിർത്ത് പൊലീസ് കോടതിയിൽ പറഞ്ഞു. രാഹുലിന് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് അറിയിച്ചു.

Share this Article

Leave a Comment