മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് നട്ടെല്ലിന് ഗുരുതരമായ അസുഖം ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. പുതുച്ചേരി പുതുച്ചേരി ജിപ്‌മെറിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍തയാറാക്കിയ റിപ്പോര്‍ട്ട് സുപ്രിംകോടതിക്ക് കൈമാറി. അടുത്ത ആഴ്ച സുപ്രിംകോടതി മെഡിക്കൽ റിപ്പോർട്ട് പരിഗണനയ്ക്ക് എടുക്കും. നിലവില്‍ ലൈഫ് മിഷന്‍ കേസില്‍ ജാമ്യത്തില്‍ കഴിയുകയാണ് എം ശിവശങ്കർ.
വേദന സംഹാരികളും ഫിസിയോതെറാപ്പിയും തുടരണമെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോർട്ടിലുണ്ട്. കഴുത്തില്‍ കോളറും, ഇടുപ്പില്‍ ബെല്‍റ്റും ഇടണം. കഴുത്തോ, നട്ടെല്ലോ വളയ്ക്കാന്‍ പാടില്ലെന്നും പെട്ടെന്നുള്ള വീഴ്ചയോ, അനക്കമോ ഒഴിവാക്കണെമെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാരം എടുക്കാനോ, ദീര്‍ഘ സമയം നില്‍ക്കാനോ പാടില്ല. പുതിയ രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ചികിത്സയ്ക്ക് വിധേയമാകണമെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ഇതിനു പുറമേ, ആവശ്യമായി വന്നാല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതുച്ചേരി ജിപ്‌മെറിലെ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ബോര്‍ഡിനോട് ശിവശങ്കറിനെ പരിശോധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചത്.