ഇംഫാല്‍: മണിപ്പൂരിലെ ബിഷ്ണുപൂര്‍ ജില്ലയില്‍ ഇന്നലെ വീണ്ടും സംഘര്‍ഷം. നാല് പേര് കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തൗബാല്‍ ജില്ലയിലെ വാങ്കൂവിനും ബിഷ്ണുപൂര്‍ ജില്ലയിലെ കുമ്പിക്കുമിടയിലാണ് വെടിവയ്പ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം, മണിപ്പൂരിലെ ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളോട് ചേര്‍ന്നുള്ള മലനിരകള്‍ക്ക് സമീപം വിറക് ശേഖരിക്കാന്‍ പോയ നാല് പേരെയും കാണാതായതായി പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ഇവരെ തീവ്രവാദികള്‍ തടവിലാക്കിയിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കേന്ദ്രസേനയുടെ സഹായം തേടിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.
കുക്കികളുടെ പിന്നോക്ക വിഭാഗ പദവി പുനഃപരിശോധിക്കേണ്ടതാണെന്ന മുഖ്യമന്ത്രി ബീരേന്‍ സിങിന്റെ പ്രസ്താവനക്കെതിരെ കുക്കികള്‍ രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്ത് സംഘര്‍ഷം വര്‍ധിപ്പിക്കുന്ന നീക്കമാണെന്ന് കുക്കി വിഭാഗം നേതാക്കള്‍ പറയുന്നു.